ജര്‍മ്മനിയില്‍ 45 വയസ്സില്‍ താഴെയുള്ള പുരുഷന്മാര്‍ വിദേശയാത്രയ്ക്ക് സൈനികാനുമതി വാങ്ങണം

ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഈ വര്‍ഷം (2026) ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സൈനിക സേവന പരിഷ്കരണ നിയമം (Military Service Modernization Act) പ്രവാസികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും പുതിയ നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള ജര്‍മ്മന്‍ പുരുഷന്മാര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി മുതല്‍ ജര്‍മ്മന്‍ സൈന്യത്തിന്റെ (ആൗിറലംെലവൃ) പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസ്സുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ (Backpacking) പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ 'ബുണ്ടസ്വര്‍ കരിയര്‍ സെന്ററില്‍' നിന്ന് അനുമതി പത്രം വാങ്ങണം.

എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര്‍ രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.

അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍ (Voluntary), അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്‍കാന്‍ കരിയര്‍ സെന്ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.

ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സൈനിക ശാക്തീകരണം ലക്ഷ്യം
റഷ്യ~ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാന്‍സലര്‍ ഫ്രീഡ്രിഹ് മെര്‍സിന്റെ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.

സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ്സ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താല്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.

ഫിറ്റ്നസ് ടെസ്ററ്: 2027 പകുതിയോടെ 18 വയസ്സുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്ററും നിര്‍ബന്ധമാക്കും.

കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
- dated 05 Apr 2026

Comments:

Keywords: Germany - Otta Nottathil - military_permit_for_extended_stays_abroad_april_2026 Germany - Otta Nottathil - military_permit_for_extended_stays_abroad_april_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും
tallest_wind_turbine_germany_brandenburg_oct_1_2026
ജര്‍മനി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
ജര്‍മനി കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍